
കൂത്താട്ടുകുളം:കോൺഗ്രസ് പാലക്കുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തി. ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
അഞ്ച് ജീവനക്കാർ വേണ്ട പാലക്കുഴ വില്ലേജ് ഓഫീസിൽ രണ്ട് ജീവനക്കാരാണ് ഉള്ളത്. എത്രയും വേഗം വില്ലേജ് ഓഫീസറെ നിയമിക്കുക, ജീവനക്കാരുടെ ഒഴിവ് നികത്തുക, അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളി കുന്നേൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയ്സൺ ജോർജ് അധ്യക്ഷത വഹിച്ചു. പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ.കെ.ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, പി.വി. മാർക്കോസ്, ടി.എൻ. സുനിൽ, സൈജു ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജയ്മോൻ അബ്രഹാം, തോമസ് കെ. ജോസഫ്, നിഖിൽ വാസുദേവ്, ബേബി.എൻ.സി., മത്തായി.സി.എച്ച്, മത്തായി പുതിയകുന്നേൽ, മണി കാനത്തിൽ, എം.സി. വർഗീസ്, ജിജോമോൻ ജോയ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.