നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ആരുഭരിക്കുമെന്ന് നിശ്ചയിക്കുന്ന നിർണായകമായ 17 -ാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ അത്താണി അസീസി യു.പി സ്കൂളിലാണ് വോട്ടെടുപ്പ്. നാളെ രാവിലെ പത്തിന് പഞ്ചായത്ത് ഓഫീസിൽ വോട്ടെണ്ണും. യു.ഡി.എഫ് സ്ഥാനാർത്ഥി ജോബി നെൽക്കര, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എം.പി. ആന്റണി, എൻ.ഡി.എ സ്ഥാനാർത്ഥി ജോഷി പൗലോസ് എന്നിവർ തമ്മിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പിൽ ഇരുമുന്നണികളും ഒമ്പത് സീറ്റുകൾവീതം നേടി തുല്യനിലയിലായിരുന്നു. ഏക കോൺഗ്രസ് വിമതൻ പി.വി. കുഞ്ഞിനെ പ്രസിഡന്റാക്കിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇതിനിടയിലാണ് ഒരംഗത്തിന്റെ രാജി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.