cpi-ezhikkara-
സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.എൻ. സുഗതൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: വർഷങ്ങളിയി നിർമ്മാണം സ്തംഭിച്ച് കിടക്കുന്ന ചാത്തനാട്- കടമക്കുടി പാലത്തിന്റെ പണി അടിയന്തരമായി പൂർത്തിയാക്കണമെന്ന് സി.പി.ഐ ഏഴിക്കര ലോക്കൽ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി അഡ്വ. കെ.എൻ. സുഗുതൻ ഉദ്ഘാടനം ചെയ്തു. എം.ടി. നിക്സൺ, കമലാ സദാനന്ദൻ, പി.എൻ. സന്തോഷ്, കെ.പി. വിശ്വനാഥൻ, ലതിക പി. രാജു തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി സി.കെ. മോഹനനേയും അസി: സെക്രട്ടറിയായി കെ.എൽ. ബിപിനെയും തിരഞ്ഞെടുത്തു.