pravasi
കേരള പ്രവാസി സംഘം ആലുവ ഏരിയാ സമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേരള പ്രവാസിസംഘം ആലുവ ഏരിയാസമ്മേളനം ജില്ലാ പ്രസിഡന്റ് ഇ.ഡി. ജോയി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എ.എം. അബ്ദുൾകരീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം.യു. അഷറഫ് മുഖ്യപ്രഭാഷണം നടത്തി. ഏരിയാ സെക്രട്ടറി പി.ജെ. അനൂപ്, പി.എൻ. ദേവാനന്ദൻ, പി.സി. സോമശേഖരൻ, പി.എ. തോമസ്, പി.എ. മുഹമ്മദ് നാസർ, സി.കെ. അശോകൻ, സി.കെ. കാസിം എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ.എം. അബ്ദുൾ കരിം (പ്രസിഡന്റ്), പി.ജെ. അനൂപ് (സെക്രട്ടറി), പി.സി. സോമശേഖരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.