ksktu

മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഡി. കുഞ്ഞച്ചൻ ക്യാപ്റ്റനായ കെ.എസ്.കെ.ടി.യു. സംസ്ഥാന സമ്മേള പതാക ജാഥയ്ക്ക് മൂവാറ്റുപുഴ, കവളങ്ങാട്, കോലഞ്ചേരി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ സ്വീകരണം നൽകി.യോഗത്തിൽ കവളങ്ങാട് ഏരിയാ സെക്രട്ടറി കെ. പി .ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ രാധാകൃഷ്ണൻ ,കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി ടി .സി. ഷിബു, ജില്ല പ്രസിഡന്റ് കെ. പി. അശോകൻ, സംസ്ഥാന കമ്മിറ്റി അംഗം സോമ പുരുഷോത്തമൻ, മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി കെ. ടി .രാജൻ, ഏരിയാ പ്രസിഡന്റ് ടി. എൻ. മോഹനൻ, സി.പി.എം. ഏരിയാ സെക്രട്ടറി കെ. പി. രാമചന്ദ്രൻ ,യു .ആർ .ബാബു, സി. കെ. സോമൻ ,എം .എ. സഹീർ എന്നിവർ സംസാരിച്ചു.