നെടുമ്പാശേരി: അത്താണി എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗവും ആലുവ താലൂക്ക് യൂണിയൻ ഭാരവാഹികൾക്കുള്ള സ്വീകരണ സമ്മേളനവും താലൂക്ക് യൂണിയൻ പ്രസിഡന്റ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ജി. രഘുനാഥക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, സതി അജിത്ത്, വിനോദ്കുമാർ, സന്തോഷ് ചെമ്പരത്തി, ആർ. രാജീവ്, പി. നാരായണൻനായർ, ഡി. ദാമോദരക്കുറുപ്പ്, ടി.എൻ. സുരേന്ദ്രൻ, ജെ. ഹരികുമാർ, ബാബുകുമാർ,ഗോപീകൃഷ്ണൻ, വി.ജി. രാജഗോപാൽ, മധുസൂദനൻ, സന്ധ്യ ശ്രീധരൻ, ശ്രീകലഗോവിന്ദൻ, സുശീല അനിൽകുമാർ, കൃഷ്ണ എന്നിവർ സംസാരിച്ചു. നെടുമ്പാശേരി കുരുംബക്കാവ് ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് എം.പി. കലാധരൻ സമ്മാനദാനം നിർവഹിച്ചു.