കൊച്ചി: കുറ്റിയിടൽ അവസാനിപ്പിച്ചതിന് പിന്നാലെ കെ- റെയിൽ കുറ്റിക്ക് യു.ഡി.എഫ് റീത്ത് സമർപ്പിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രതീകാത്മക കുറ്റിയിൽ റീത്ത് സമർപ്പിച്ചു. സർക്കാർ സർവേ നടത്താൻ മറ്റു മാർഗങ്ങൾ തേടിയാലും പദ്ധതി നടപ്പിലാക്കാൻ സമ്മതിക്കില്ലന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ മണ്ഡല വാഹന പര്യടന ഉദ്ഘാടന വേദിക്ക് മുന്നിലായിരുന്നു റീത്ത് സമർപ്പിക്കൽ.