ആലങ്ങാട്: കാലവർഷത്തിനു മുമ്പേ പെയ്ത കനത്തമഴയിൽ കൊടുവഴങ്ങ കുന്നേൽ കമ്പനിപ്പടി റോഡ് ഇടിഞ്ഞു. റോഡും അരികും ഇടിഞ്ഞ് വീണ് സമീപത്തെ എഴുവച്ചിറ തോടിനും കേടുപാടുണ്ടായി. കൊടുവഴങ്ങയിൽനിന്ന് കുന്നേൽപള്ളിയിലേക്കുള്ള റോഡാണിത്. റോഡ് ടാറിംഗ് നടത്തി അരിക് കോൺക്രീറ്റിട്ട് നവീകരിച്ചിട്ട് രണ്ടുവർഷം തികഞ്ഞിട്ടില്ല. നിർമ്മാണത്തിലെ അപാകതയാണ് റോഡ് ഇടിയാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.