പെരുമ്പാവൂർ: വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മോഷ്ടാവ് കവർന്നു. എം സി റോഡ് കാഞ്ഞിരക്കാട് ഇറയത്താൻ വീട്ടിൽ ഇ യു. ഖാദർപിള്ളയുടെ ഹീറോപ്ളഷർ ബൈക്കാണ് ഞായറാഴ്ച രാത്രിയിൽ മോഷണം പോയത്. സമീപത്തെ സി.സി ടിവി പരിശോധിച്ച് വരികയാണ്. പെരുമ്പാവൂർ പൊലീസ് കേസെടുത്തു.