തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് 1988 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ സംഗമം "ഒരുവട്ടം കൂടി " സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡന്റ് കെ.ആർ.ബൈജു അദ്ധ്യക്ഷനായി. സ്കൂൾ പ്രിൻസിപ്പാൾ ഇ.ജി.ബാബു, ഡോ.പി.പി.ദിലീപ് കുമാർ, ജോർജ് പറപ്പള്ളിൽ, വി.കെ.കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. വിരമിച്ച അദ്ധ്യാപകരായ കെ.കെ.ധർമ്മരാജൻ, പി.വി.വിജയമ്മ, ടി.ആർ. മണി ,ടി.എസ്.രമ, പി. ലീല, പി.എസ്. അമ്മിണി, ടി.പി. ഗീത, കെ.കെ. ഇന്ദിര എന്നിവരെ ആദരിച്ചു. പുതിയ ഭാരവാഹികളായി ഡോ.പി.പി.ദിലീപ് കുമാർ (രക്ഷാധികാരി), കെ.ആർ.ബൈജു (പ്രസിഡന്റ്), സി. ആർ.നിത്യ, വി.എ. രാജു (വൈസ് പ്രസിഡന്റുമാർ), ജോർജ് പറപ്പള്ളിൽ (സെക്രട്ടറി), പി.എം. സുധീർ, ഇ.ആർ. ആദിത്യൻ, അനിത ജയകുമാർ (ജോ. സെക്രട്ടറി), പി.വി. ഉണ്ണിക്കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.