arun

കോലഞ്ചേരി: ഫ്രാൻസ് ആസ്ഥാനമായുള്ള ഇന്റർനാഷണൽ യൂണിസെഫ് കൗൺസിലിന്റെ ഓണററി ഡോക്ടറേ​റ്റ് ഫ്‌ളേവറിസ്റ്റ് അരുൺ ഗോപിനാഥിനും പെർഫ്യൂമറിസ്റ്റ് യൂസഫ് മടപ്പനും ലഭിച്ചു. ഇന്ത്യയിലെ ഇന്റർനാഷണൽ കൗൺസിൽ അംബാസിഡർ ഡോ. ടിംമേഴ്‌സ് റൊമെയ്ൻ ജോർജസ് സർട്ടിഫിക്കറ്റ് കൈമാറി. എറണാകുളം കോലഞ്ചേരി, മഴുവന്നൂർ

കോനാട്ട് പരേതനായ ഗോവിന്ദൻ നായരുടേയും വിലാസിനി ടീച്ചറുടേയും മകനാണ് അരുൺ ഗോപിനാഥ് (40). ഭക്ഷണ പദാർത്ഥങ്ങളിൽ രുചിക്കും മണത്തിനും ചേർക്കുന്ന വിവിധങ്ങളായ ഫ്ളേവറുകൾ രണ്ടു ദശാബ്ദക്കാലമായി രൂപപ്പെടുത്തുന്നു. പ്രമുഖ സുഗന്ധവ്യഞ്ജന ഉത്പാദകരായ സിന്തൈ​റ്റിലും പ്ലാന്റ് ലിപിഡ്‌സിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സ്വതന്ത്ര ഫ്‌ളേവർ കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.

പെർഫ്യൂം വിപണന രംഗത്ത് പ്രവാസി മലയാളികളുടെ ഇടയിൽ അറിയപ്പെടുന്ന വ്യക്തിത്വമാണ് യൂസഫ് മടപ്പൻ (53). മിഡിൽ ഈസ്​റ്റിൽ പെർഫ്യൂം ബിസിനസ് നടത്തുന്ന യൂസഫിന് ദുബായിലും അബുദാബിയിലുമായി മൂന്നു ഷോപ്പുകൾ ഉണ്ട്. മുപ്പതു വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നു. മിക്ക ലോകോത്തര ബ്രാൻഡുകളും കുറഞ്ഞ നിരക്കിൽ പുനർനിർമിച്ചിട്ടുണ്ട്. സ്വന്തമായി ബ്രാൻഡ് നിർമ്മിക്കാനുള്ള യത്നത്തിലാണിപ്പോൾ.