തൃപ്പൂണിത്തുറ: ഊർജ്ജ സംരക്ഷണ സന്ദേശവുമായി എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മാളേകാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എൽ.ഇ.ഡി ബൾബ് നിർമ്മാണ പരിശീലനം മാളേകാട് ഗവ.എൽ.പി.എസിൽ നടത്തി. കോലഞ്ചേരി കടയിരുപ്പ് ഗവ. എച്ച്.എച്ച്.എസിൽ ഈ മാസം 28, 29 തീയതികളിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 59-ാമത് സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് തരുത്തിക്കര സയൻസ് സെന്ററിന്റെ സഹകരണത്തോടെ പരിശീലനം സംഘടിപ്പിച്ചത്. പരിഷത്ത് ജില്ലാ കമ്മിറ്റിയംഗം കെ.പി. രവികുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.സന്തോഷ്, സെക്രട്ടറി ഗണേഷ്, ജോ. സെക്രട്ടറി ഐശ്വര്യ ഉണ്ണി, അനിൽ പടന്നപ്പാടി എന്നിവർ പ്രസംഗിച്ചു. സയൻസ് സെന്റർ അസ്സി. ഡയറക്ടർ എ.എ .സുരേഷ്, എനർജി മാനേജിംഗ് ടീം കോ-ഓർഡിനേറ്റർ, എം.എസ്. ബിനില, ടി. ജിസ്ന എന്നിവർ എൽ.ഇ.ഡി ബൾബ്, ടി - ബൾബ്, ട്യൂബ് ലൈറ്റ് എന്നിവയുടെ നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകി. വിവിധ കുടുംബശ്രീ-റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു.