
കിഴക്കമ്പലം: കുന്നത്തുനാട് എം.എൽ.എ ഹെൽപ്പ് ഡെസ്‌കിന്റെ സഹകരണത്തോടെ പെരിങ്ങാല ഐശ്വര്യ ഗ്രാമീണ വായനശാലയിൽ കരിയർ ഗൈഡൻസ് സെന്ററും വീട്ടമ്മമാർക്കായി സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സും ആരംഭിച്ചു. അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വായനശാല വനിതാ വേദി പ്രസിഡന്റ് കെ.ആർ. സരിത അദ്ധ്യക്ഷയായി. പഞ്ചായത്തംഗം നിസാർ ഇബ്രാഹിം, ചെങ്ങര ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി കെ.പി. സുനിൽകുമാർ, ഷെഹ്‌സീന പരീത്, വി.എ. വിനോദ് കുമാർ, സജ്‌ന സലാം തുടങ്ങിയവർ സംസാരിച്ചു. മാത്യു ചെറിയാൻ ക്ളാസ് നയിച്ചു.