ksta

കോലഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 59ാം വാർഷികത്തിന് മുന്നോടിയായി കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെയും പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 'നവകേരളവും പൊതുവിദ്യാഭ്യാസവും' ഏകദിന സെമിനാർ നടന്നു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. ബെന്നി ഉദ്ഘാടനം ചെയ്തു. ഡോ. സി. രാമകൃഷ്ണൻ, ഡോ. കെ. രാമചന്ദ്രൻ, ഡോ. പി.വി. പുരുഷോത്തമൻ, കെ.ആർ. അശോകൻ എന്നിവർ വിഷയാവതരണം നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ മോഡറേ​റ്ററായി. ടി.ടി.ഐ പ്രിൻസിപ്പൽ ജയ് ഏലിയാസ്, മോഹൻദാസ് മുകുന്ദൻ, പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ. കെ.പി. സുനിൽ തുടങ്ങിയവർ സംസാരിച്ചു.