കിഴക്കമ്പലം: ഡെങ്കിപ്പനി ദിനാചരണവും മഴക്കാല പൂർവ്വ പരിപാടികളുടെ ഭാഗമായുള്ള ബോധവത്കരണവും കിഴക്കമ്പലത്ത് തുടങ്ങി. പ്രസിഡന്റ് മിനി രതീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ ജനീസ് പി. കാച്ചപ്പിള്ളി അദ്ധ്യക്ഷയായി. ഹെൽത്ത് സൂപ്പർവൈസർ മധു കെ. പീ​റ്റർ ബോധവത്കരണ ക്ലാസെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജ അജിത്ത് സംസാരിച്ചു.