അങ്കമാലി: ഇരുവൃക്കകളും തകരാറിലായ നായത്തോട് സ്വദേശി പി.എം. അഭിജിത്തിന് കൈത്താങ്ങായി ബിരിയാണി ചലഞ്ചുവഴി സമാഹരിച്ച മൂന്നുലക്ഷംരൂപ കുടുംബത്തിന് കൈമാറി. കെ ആർ. കുമാരൻ മാസ്റ്റർ - വി.കെ. കറപ്പൻ സ്മാരക ഫുട്‌ബാൾ ടൂർണമെന്റ് സംഘാടകസമിതിയാണ് പണം സമാഹരിച്ചത്. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. കെ.കെ. ഷിബു പണം അഭിജിത്തിന്റെ രക്ഷിതാക്കൾക്ക് കൈമാറി. അങ്കമാലി സഹകരണബാങ്ക് പ്രസിഡന്റും സംഘാടകസമിതി രക്ഷാധികാരിയുമായ ടി.ജി. ബേബി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോസ്‌മോൻ പള്ളിപ്പാട്ട്, സംഘാടകസമിതി ചെയർമാൻ ടി.വൈ. ഏല്യാസ്, കൗൺസിലർ രജനി ശിവദാസൻ, കെ. കുട്ടപ്പൻ, കെ.ഐ. കുര്യാക്കോസ്, വിനിത ദിലീപ്, രാഹുൽ രാമചന്ദ്രൻ, പി.ആർ. രജീഷ്, ഭാരവാഹികളായ ജിജോ ഗർവാസിസ്, യു.വി. സജീവ്, ബൈജു ആന്റണി, രതീഷ്‌കുമാർ. കെ, എൻ.പി. ജിഷ്ണു എന്നിവർ സന്നിഹിതരായിരുന്നു.