brc
അങ്കമാലി ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ നടന്ന ഹിന്ദി അദ്ധ്യാപക സംഗമം കെ.എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഉപജില്ലയിലെ യു.പി വിഭാഗം ഹിന്ദി അദ്ധ്യാപകർക്കായി അദ്ധ്യാപകസംഗമം സംഘടിപ്പിച്ചു. അങ്കമാലി ബ്ലോക്ക്റിസോഴ്‌സ് സെന്ററിൽ കെ.എൻ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഓർഡിനേറ്റർ എം.എ. ഹസീന അദ്ധ്യക്ഷതവഹിച്ചു. സി.പി. സുമാദേവി, കോഴ്‌സ് ലീഡർ സിനോജ് മാത്യു എന്നിവർ സംസാരിച്ചു. അദ്ധ്യാപകർ തയ്യാറാക്കിയ ഹിന്ദിപത്രികയും പ്രകാശിപ്പിച്ചു. സമഗ്രശിക്ഷ എറണാകുളം ജില്ല പ്രോഗ്രാം ഓഫീസർ പി.കെ. മഞ്ജു, രേവമ്മ പി.ദാസ്, കെ.വി. ബെന്നി, രഞ്ജിത്ത് മാത്യു, കെ.ബി. സിനി, പി. ഇന്ദു എന്നിവർ സന്നിഹിതരായിരുന്നു.