പട്ടിമറ്റം: വൈദ്യുതി തടസപ്പെട്ടാൽ പട്ടിമറ്റം ജംഗ്ഷൻ ഉൾപ്പെടുന്ന മേഖലയിലെ ബി.എസ്.എൻ.എൽ മൊബൈലുകൾ പരിധിക്ക് പുറത്താകുന്നു. നിരവധി പരാതി നൽകിയെങ്കിലും ടവറിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതിനാൽ ഉപഭോക്താക്കൾ വലയുന്നു. ടവറിന്റെ ബാറ്ററി തകരാറിലായതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. തകരാർ പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.