ആലുവ: എടത്തല ഫ്യൂച്ചർ ഫുട്‌ബാൾ അക്കാഡമി എടത്തല കെ.എം.ഇ.എ എൻജിനീയറിംഗ് കോളേജുമായി സഹകരിച്ച് 23 മുതൽ 31 വരെ കുട്ടികൾക്ക് ഫുട്‌ബാളിൽ പരിശീലനം നൽകുന്നു. അഞ്ചിനും 18 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് പരിശീലനം. ഓൾ ഇന്ത്യ ഫുട്‌ബാൾ ഫെഡറേഷന്റെ അംഗീകാരമുള്ള പരിശീലകരാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. രാവിലെ ആറുമുതൽ 7.30 വരെയാണ് പരിശീലനം. ജൂൺ അഞ്ചുമുതൽ ദീർഘകാല ഫുട്‌ബാൾ പരിശീലനവും ആരംഭിക്കും. ഫോൺ: 6238505410.