അങ്കമാലി: ടെൽക്ക് റിട്ട.എംപ്ലോയീസ് അസോസിയേഷൻ കുടുംബസംഗമവും വാർഷികസമ്മേളനവും 20ന് രാവിലെ പത്തിന് അങ്കമാലി സി.എസ്.എ ഹാളിൽ നടക്കും. 11ന് നടക്കുന്ന വാർഷികസമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ.വി. ജയചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മുതിർന്നവരെയും കലാപ്രതിഭകളെയും പഠനത്തിലും തൊഴിലിലും നേട്ടം

കൈവരിച്ചവരെയും ആദരിക്കും.ഡോ. ജോസഫ് ബാബു നയിക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുമുണ്ടാകും.