m

കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്തിനെ കേരഗ്രാമക്കാനുള്ള പദ്ധതിക്ക് തുടക്കം. തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി ബി.പി.എൽ.വിഭാഗക്കാർക്കും എസ്.സി കുടുംബങ്ങൾക്കുമുള്ള തെങ്ങിൻ തൈകൾ വീടുകളിലെ പറമ്പിൽ നട്ട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ വിതരണോദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഒരോ വാർഡിലേക്കും ആദ്യ ഘട്ടമെന്ന നിലയിൽ 75 തൈകൾ വീതമാണ് വിതരണത്തിന് ലഭിച്ചത്. എ.ഡി.എസ് പ്രസിഡന്റ് സാലി ബിജോയ്, മേറ്റ് സാലിസാജു, ജീന, അനിത രാജേഷ്, രാധാമണി തുടങ്ങിയവർ പങ്കെടുത്തു.