മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി. ഹൈസ്ക്കൂളിലെ 1971-72 എസ്.എസ്.എൽ.സി. ബാച്ചിന്റെ 50-ാം വാർഷികം ഓർമ്മച്ചെപ്പ് കൂട്ടായ്മ 22ന് രാവിലെ 9.30ന് മൂവാറ്റുപുഴ എസ്.എൻ.ബി.എഡ്. കോളേജ് ആഡിറ്റോറിയത്തിൽ നടക്കും. ഒത്തു ചേരലിൽ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കും. വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ പഴയകാല ഗുരുക്കന്മാരെ ആദരിക്കും. 1971-72 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളെല്ലാം കൂട്ടായ്മയിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി ഭാരവാഹികളായ സുബൈർ പാലത്തിങ്കൽ (960583392) കെ.ഘോഷ് (9446742715) എന്നിവർ അറിയിച്ചു.