കൊച്ചി: ഏഴാം യു.ജി.സി പെൻഷൻ പരിഷ്‌ക്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്ന് സർവീസിൽ നിന്ന് വിരമിച്ച കോളേജ് അദ്ധ്യാപകരുടെ സംഘടനയായ 'സാന്ത്വം' എറണാകുളം ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.എ.പ്രതാപചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രൊഫ.ആർ.വെങ്കിട്ടരമണൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പ്രൊഫ. ആർ. വെങ്കിടരമണൻ (പ്രസിഡന്റ്), ഡോ. എം.പി. വിജയലക്ഷ്മി (വൈസ് പ്രസിഡന്റ്), പ്രൊഫ. എൻ. രാമചന്ദ്രൻ (സെക്രട്ടറി), പ്രൊഫ. ഡി.സലിംകുമാർ (ജോയിന്റ് സെക്രട്ടറി), ഡോ.ജോർജ് ജോസഫ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.