ആലുവ: വിദ്യാഭ്യാസ പിന്നാക്കാവസ്ഥയിലുള്ള സമുദായാംഗങ്ങളെ ഒ.ബി.സി ലിസ്റ്റിൽ ഉൾപ്പെടുത്തി പത്താംക്ളാസ് മുതൽ ഉന്നതവിദ്യാഭ്യാസത്തിനുവരെ ഉയർന്ന മാർക്ക് വാങ്ങുന്നവർക്ക് സാമ്പത്തികസഹായം അനുവദിക്കണമെന്ന് പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളി സംഘം (പി.എം.ടി.എസ്) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി. ബേബി, എ.കെ. ഗോപി. വി.എ. ഗിരീഷ് എന്നിവർ സംസാരിച്ചു.