കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് പിന്തുണ നൽകുമെന്ന് മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ (റെഡ്‌ ഫ്ളാഗ് ) സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ പറഞ്ഞു. ഭരണഘടനാനുസൃതമായി ലഭിക്കേണ്ടുന്ന ജി.എസ്.ടി, ധനവിഹിതം എന്നിവയെല്ലാം കേരളത്തിന് നിഷേധിക്കുകയും വായ്പാ പരിധി ഉയർത്തുന്നതിന് ജനവിരുദ്ധമായ നയങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെതിരെ ഒറ്റക്കെട്ടായി പൊരുതേണ്ട സന്ദർഭമാണിത്. എന്നാൽ കേരളത്തെ രക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വത്തിൽ നിന്ന് യു.ഡി.എഫ് പിൻമാറുകയാണ്. എൻ.ഡി.എ, യു.ഡി.എഫ് മുന്നണികളെ പരാജയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.