kmrl

കൊച്ചി: വടക്കേകോട്ട മെട്രോ സ്‌റ്റേഷനിൽ യാത്രക്കാർക്കും സംരംഭകർക്കും ഒരുക്കുന്നത് വിപുലമായ സൗകര്യങ്ങൾ. നിലവിലെ ഏറ്റവും വലിയ സ്റ്റേഷനായ ആലുവയേക്കാളും വലുപ്പത്തിലാണ് വടക്കേകോട്ട. 4.3 ലക്ഷം ചതുരശ്രയടിയാണ് സ്റ്റേഷൻ സമുച്ചയത്തിന്റെ വിസ്തീർണം. ആലുവ സ്റ്റേഷന് 1.5 ലക്ഷം ചതുരശ്രയടിയാണ് വ്യാപ്തി. ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് സെന്ററുകൾ, മ്യൂസിക് ട്രെയിനിംഗ് സെന്ററുകൾ കോഫിഷോപ്പ്, ഗിഫ്റ്റ് സെന്ററുകൾ, സൂപ്പർ മാർക്കറ്റുകൾ, ഓട്ടോ മൊബൈൽ എക്‌സിബിഷൻ സെന്ററുകൾ, ഇലക്ട്രോണിക് ഷോപ്പുകൾ തുടങ്ങിയവയ്ക്കും വിപുലമായ പാർക്കിംഗിനും സൗകര്യമുണ്ടാകും. അടുത്ത മാസം ഈ റൂട്ടി​ൽ സർവീസ് തുടങ്ങാനാകുമെന്നണ് പ്രതീക്ഷ.