libraryaroor

മൂവാറ്റുപുഴ: ആറൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ലീഗൽ സർവ്വീസ് കമ്മിറ്രിയുടെ സഹകരണത്തോടെ സൗജന്യ നിയമ സഹായ ബോധവൽക്കരണ ക്ലാസ് നടത്തി. പഞ്ചായത്തംഗം ജാൻസി മാത്യു ഉദ്ഘാടനം ചെയ്തു.താലൂക്ക് തലത്തിൽ നടത്തിയ മുതിർന്നവർക്കുള്ള വായന മത്സരത്തിൽ വിജയിച്ചവർക്കുള്ള ക്യാഷ് അവാർഡ് വിതരണത്തിന്റെ ഉദ്ഘാടനവും ജാൻസി മാത്യു നിർവഹിച്ചു. ക്യാഷ് അവാർഡ് വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു. അഡ്വ . പി.എം.എൽദോ നിയമ ബോധവൽക്കരണ ക്ലാസെടുത്തു. ചടങ്ങിൽ ലൈബ്രറി പ്രസിഡന്റ് ഇമ്മാനുവേൽ തോമസ് മാതേക്കൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലോകത്തിന്റെ വരിക്കാരെ ചേർക്കുന്നതിന്റെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം മാത്യു ജോർജ്ജ് നിർവഹിച്ചു. മേരി പീറ്റർ, ഇമ്മാനുവേൽ പോൾ, കെ.ജെ.കുര്യൻ, ബേബി പിണക്കാട്ടുപറമ്പിൽ, ജോണി കച്ചിറ, ടീന ബിബീഷ്, എൽബി ജിബിൻ എന്നിവർ സംസാരിച്ചു.