കൊച്ചി: അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനോടുള്ള ആദര സൂചകമായി തേവര എസ്.എച്ച് കോളേജ് എല്ലാ വർഷവും ദേശീയതലത്തിൽ തിരക്കഥാ രചനാ മത്സരം സംഘടിപ്പിക്കും. വിജയിക്ക് ഒരു ലക്ഷം രൂപയാണ് അവാർഡ്. കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജോൺ പോൾ അനുസ്മരണ സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ ഫാദർ ജോസ് ജോണും സംവിധായകൻ കമലും ചേർന്നാണ് അവാർഡ് പ്രഖ്യാപിച്ചത്.