മട്ടാഞ്ചേരി: ക്ഷേത്ര മൂലമൂർത്തിയുടെ ദ്വിതീയ പ്രതിഷ്ഠയുടെ 300-ാം വാർഷികാഘോഷത്തിന് കൊച്ചി തിരുമല ക്ഷേത്രത്തിൽ തുടക്കമായി. ധർമ്മഗുരു സംയമീന്ദ്ര തീർത്ഥസ്വാമികൾ 21ന് ക്ഷേത്രത്തിലെത്തും. 22ന് അതി വിഷ്ണുഹവനം, ജൂൺ ഒന്നിന് ദേവന് സഹസ്രകലശാഭിഷേകം എന്നിവ നടക്കും. ക്ഷേത്രാചാര്യർ എൽ. മങ്കേഷ് ഭട്ട് ,തന്ത്രി ആർ.ഗോവിന്ദ ഭട്ട്, മേൽശാന്തിമാരായ വി.രാമാനന്ദഭട്ട്, എൽ.കൃഷ്ണഭട്ട് എന്നിവരടങ്ങുന്ന 200ലേറെ വൈദികർ ആഘോഷങ്ങളിൽ പങ്കെടുക്കും. ദേവസ്വം പ്രസിഡന്റ് ബി.ജഗന്നാഥ ഷേണായിയുടെ നേതൃത്വത്തിലുള്ള 501 അംഗ ആഘോഷകമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകും.