sherin

കൊച്ചി: ട്രാൻസ്ജെൻഡർ നടിയും മോഡലുമായ ആലപ്പുഴ കാവാലം കുരിക്കമഠത്തിൽ ഷെറിൻ സെലിൻ മാത്യുവിനെ (26) ചളിക്കവട്ടത്തെ അപ്പാർട്ട്മെന്റിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പ്രണയനൈരാശ്യമാകാം കാരണമെന്ന് സുഹൃത്തുക്കൾ പറയുന്നു. പ്രമുഖ തമിഴ് സംവിധായകനായ പാ രഞ്ജിത്തിന്റെ പുതിയ തമിഴ് ചിത്രത്തിൽ പ്രധാന വേഷം ചെയ്‌തിട്ടുണ്ട്. അഞ്ച് വർഷമായി കൊച്ചിയിലാണ് ഷെറിൻ താമസിക്കുന്നത്. സുഹൃത്തി​നെക്കുറി​ച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു. മൊബൈൽ ഫോണിൽ നിന്ന് സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോർട്ടം റി​പ്പോർട്ടി​ൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മാത്യൂസ് - സെലീന ദമ്പതികളാണ് മാതാപിതാക്കൾ. രണ്ട് സഹോദരിമാരുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തി​ന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

 മരിക്കും മുമ്പ് വീഡിയോ കാൾ

ഷെറിന്റെ ജീവി​തം തന്നെ മോഡലിംഗായിരുന്നു. ഏത് പ്രതിസന്ധിയെയും തരണം ചെയ്യുന്ന സ്വഭാവമാണ്. പ്രണയനൈരാശ്യമാകും പ്രശ്‌നം. മരിക്കുന്നതിന് മുമ്പ് ഒരു വീഡിയോ കാൾ ചെയ്‌തിരുന്നു.

ഷെറിന്റെ സുഹൃത്ത്

അവന്തിക