fessy

മൂവാറ്റുപുഴ: മലപ്പുറം തേഞ്ഞിപ്പലം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ മാസ്റ്റേഴ്‌സ് മീറ്റിൽ രണ്ട് മെഡലുകൾ നേടി ഫെസ്സി മോട്ടി മൂവാറ്റുപുഴയുടെ അഭിമാനമായി. 2017 മുതൽ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റുകളിലെ ചാമ്പ്യനാണ് ഫെസ്സി മോട്ടി.

50-55 വയസുകാരുടെ ജാവലിൻ ത്രോ, ഹാമർ ത്രോ എന്നീ വിഭാഗങ്ങളിലാണ് ഫെസ്സി മോട്ടി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാഷണൽ മീറ്റിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഫെസ്സി നേടിയിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഫെസി പിങ്ക് ടച്ച് ആന്റ് ഫെസി ഡോറ, ഫെസീസ് ബ്യൂട്ടി കോളേജ് എന്നീ സ്ഥാപനങ്ങളുടെ സാരഥി കൂടിയാണ് ഫെസ്സി മോട്ടി.