football

മൂവാറ്റുപുഴ: ഫുട്ബാൾ ക്ലബ്ബിന്റെ കോച്ചിംഗ് ക്യാമ്പിലെ കുട്ടികൾക്കുള്ള ജേഴ്സി വിതരണോദ്ഘാടനം ക്ലബ്ബ് രക്ഷാധികാരി ഡീൻ കുര്യാക്കോസ് എം.പി നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ്‌ ഹനീഫ രണ്ടാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.എം. അബ്ദുൽ സലാം, ജോസ് കുര്യാക്കോസ്, കൗൺസിലർ ജിനു മടയ്ക്കൽ, ക്ലബ്ബ് മാനേജർ എൽദോബാബു വട്ടക്കാവിൽ, അക്കാഡമി ചെയർമാൻ എൻ.കെ. രാജൻ ബാബു, സെക്രട്ടറി ജലീൽ കുഴുപ്പിള്ളി, ട്രഷറർ ജെയിംസ് മാത്യു, ഭാരവാഹികളായ സിബി പൗലോസ്, നവാസ് എം.എസ്, എ.എം. ഇബ്രാഹികുട്ടി, അജി ഇ .ജി എന്നിവർ സംസാരിച്ചു.