തോപ്പുംപടി: പരിപ്പ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വഴി യാത്രക്കാരനാണ് സംഭവം ഫയർഫോഴ്സിൽ അറിയിച്ചത്. ബെഡുകളും കുറെ തടി ഉരുപ്പടികളും സാമഗ്രികളും ഭാഗികമായി കത്തിനശിച്ചു. ചെമ്മീൻസിൽ താമസിക്കുന പി.സി.ജാക്സൺ പുന്നക്കൽ എന്നയാളുടേതാണ് സ്ഥാപനം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് അധികാരികൾ പറഞ്ഞു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു.