കൊച്ചി: വയോജനങ്ങൾക്ക് മികച്ച പരിചരണം ഒരുക്കുന്നത് ജീവകാരുണ്യ പ്രവർത്തനമല്ലെന്നും മറിച്ച് ഭരണഘടനാപരമായ ഉത്തരവാദിത്വമാണെന്ന കാര്യം യുവതലമുറ ഓർമ്മിക്കണമെന്നും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹീം പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ( ഐ.എം. എ ) സംസ്ഥാന ഘടകത്തിന്റെ ജില്ലയിലെ പ്രഥമ വയോജന സൗഹൃദ ആശുപത്രി ബഹുമതി എറണാകുളം മെഡിക്കൽ സെന്ററിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം . ഡയറക്ടർ ഡോ.ടി.വി. രവി, ഡോ. മരിയ വർഗീസ് , ഡോ. എം.കെ. പൗലോസ്, ഡോ. പ്രവീൺ ജി. പൈ, ഡോ. അനിത തിലകൻ, ഡോ.ജോർജ് തുകലൻ, ഡോ.വിനോദ് സേവ്യർ ഫ്രാങ്ക്‌ളിൻ എന്നിവർ സംസാരിച്ചു.