പള്ളുരുത്തി: വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പളങ്ങി യൂണിറ്റിന്റെ വാർഷിക പൊതുയോഗം ഇന്ന് 2ന് ഇടക്കാട്ട് ഹാളിൽ ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബ് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.വി.തമ്പി അദ്ധ്യക്ഷത വഹിക്കും. ഇതുപ്രമാണിച്ച് കുമ്പളങ്ങിയിൽ ഉച്ചകഴിഞ്ഞ് കടകൾ മുടക്കമായിരിക്കുമെന്ന് വ്യാപാരികൾ അറിയിച്ചു.