uma-thomas

കൊച്ചി​: തൃക്കാക്കര ഉപതി​രഞ്ഞെടുപ്പ് പ്രചാരണത്തി​ൽ മഴയ്ക്കൊപ്പം കെ-റെയി​ലും ഇന്നലെ പെയ്തി​റങ്ങി​. സർവ്വേക്കല്ലി​ടൽ ഉപേക്ഷി​ക്കാനുള്ള തീരുമാനത്തെ പുകഴ്ത്തി​ ഇടതു നേതാക്കളും പരി​ഹസി​ച്ച് യു.ഡി​.എഫ്, എൻ.ഡി​.എ നേതാക്കളും രംഗത്തെത്തി​.

സർവ്വേക്കല്ലി​ന്റെ കാര്യത്തി​ൽ സർക്കാരി​ൽ തന്നെ രണ്ടഭി​പ്രായമാണെന്ന് പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശൻ പറഞ്ഞു. മഞ്ഞക്കല്ല് ഇടില്ലെന്ന സർക്കാർ ഉത്തരവിന് വിരുദ്ധമായി, വേണ്ടിടത്ത് കല്ലിടുമെന്നാണ് മന്ത്രിമാർ പറയുന്നത്. കല്ലിടേണ്ടതില്ലെന്നതാണ് യു.ഡി.എഫ് നിലപാടെന്ന് സതീശൻ പറഞ്ഞു. കല്ലിടുന്നതിന്റെ പേരിൽ എത്ര പേരെയാണ് പൊലീസ് തല്ലിച്ചതച്ചത്? എത്രപേരെ ജയിലിൽ അടച്ചു? സമരക്കാർക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പി​ൻവലി​ക്കണമെന്നും സതീശൻ ആവശ്യപ്പട്ടു.

കെ-റെയി​ൽ കേരളത്തി​ന്റെ അഭി​മാന പദ്ധതി​യാണെന്ന് ഇന്നലെ ഡോ. ജോ ജോസഫി​ന്റെ പര്യടന ഉദ്ഘാടനവേളയി​ൽ മന്ത്രി​ ജെ. ചി​ഞ്ചുറാണി​ വ്യക്തമാക്കി​. നാടി​ന്റെ വി​കസനത്തി​നെതി​രെ നി​ൽക്കുന്നവർക്ക് തി​രഞ്ഞെടുപ്പി​ൽ മറുപടി​ നൽകണമെന്നും അവർ പറഞ്ഞു.

സ്ഥലമേറ്റെടുക്കുന്നതി​ന് കല്ലി​ടേണ്ട കാര്യമി​ല്ലെന്നായി​രുന്നു മുൻധനമന്ത്രി​ തോമസ് ഐസക്കി​ന്റെ പ്രതികരണം. പ്രതി​പക്ഷം ഇനി​ കല്ല് പറി​ച്ച് വി​ഷമി​ക്കേണ്ട. ജി​.പി​.എസ് സംവി​ധാനത്തി​ലൂടെ ഇതെല്ലാം നടത്തി​ക്കൊണ്ടുപോകാമെന്നും അദ്ദേഹം വ്യക്തമാക്കി​.

കേന്ദ്രം ഫണ്ട് അനുവദി​ച്ച പദ്ധതി​കൾ പോലും നടപ്പാക്കാൻ മുതി​രാതെ കേരളത്തി​ന് വൻ ബാദ്ധ്യതയാകുന്ന കെ-റെയി​ലി​ന് പി​ന്നാലെ പായുകയാണ് സംസ്ഥാന സർക്കാരെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തി​ൽ പറഞ്ഞു.

ഇന്നലെ മണ്ഡലത്തി​ൽ എത്തി​യ ശശി​ തരൂരും എൻ.കെ. പ്രേമചന്ദ്രനും പി​.സി​. വി​ഷ്ണുനാഥും ഷാഫി​ പറമ്പി​ലും വി​വി​ധ യോഗങ്ങളി​ൽ കെ-റെയി​ലി​നെതി​രെ വി​മർശനങ്ങൾ ഉയർത്തി​.

പ്രചാരണത്തി​ന്റെ ഭാഗമായി​ എൽ.ഡി​.എഫ് കെ-റെയി​ലി​ന്റെ മേന്മകൾ വി​ളംബരം ചെയ്യുന്ന ലഘുലേഖ തൃക്കാക്കര മണ്ഡലത്തി​ലെ എല്ലാ വീടുകളി​ലും സ്ക്വാഡ് പ്രവർത്തനം നടത്തി​ വി​തരണം ചെയ്തി​രുന്നു. കെ-റെയി​ൽ പദ്ധതി​ക്കെതി​രെയുള്ള വി​മർശനങ്ങളും വി​ശകലനങ്ങളും ഉൾക്കൊള്ളുന്ന വലി​യ നോട്ടീസുകളുമായി​ യു.ഡി​.എഫ് പ്രവർത്തകർ വീടുകൾ കയറി​യി​റങ്ങുന്നുണ്ട്.

 തൃ​ക്കാ​ക്ക​ര​യി​ൽ​ ​ജ​യം യു.​ഡി.​എ​ഫി​ന്:​ ​ചെ​ന്നി​ത്തല

തൃ​ക്കാ​ക്ക​ര​യി​ൽ​ ​യു.​ഡി.​എ​ഫ് ​വ​ൻ​ ​വി​ജ​യം​ ​നേ​ടു​മെ​ന്ന​തി​ൽ​ ​സം​ശ​യ​വു​മി​ല്ലെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​ഒ​ടു​വി​ല​ത്തെ​ ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യം​ ​യു.​ഡി.​എ​ഫി​ന​നു​കൂ​ല​മാ​ണ്.​ ​ഉ​മ​ ​തോ​മ​സി​ന​നു​കൂ​ല​മാ​യി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ചി​ന്തി​ക്കു​ന്നു.​ ​ജോ​ലി​ ​ചെ​യ്യി​പ്പി​ച്ചാ​ൽ​ ​മ​തി​ ​ശ​മ്പ​ളം​ ​കൊ​ടു​ക്കേ​ണ്ട​ ​എ​ന്ന​ ​നി​ല​പാ​ടു​ള്ള​ ​ആ​ദ്യ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​സ​ർ​ക്കാ​രാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ന്റേ​ത്.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ജീ​വ​ന​ക്കാ​രെ​ ​സ​ർ​ക്കാ​ർ​ ​വ​ഞ്ചി​ക്കു​ക​യാ​ണ്.​ ​മ​ന്ത്രി​ ​ഒ​ന്ന് ​പ​റ​യു​ന്നു,​ ​സി.​ഐ.​ടി.​യു​ ​മ​റ്റൊ​ന്നും.​ ​ഇ​തി​നെ​തി​രെ​ ​ബ​ഹു​ജ​ന​പ്ര​ക്ഷോ​ഭ​മു​ണ്ടാ​കും.
മു​ഖ്യ​മ​ന്ത്രി​യെ​ ​അ​ധി​ക്ഷേ​പി​ച്ച് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സം​സാ​രി​ച്ച​തി​നെ​ക്കു​റി​ച്ച് ​ചോ​ദി​ച്ച​പ്പോ​ൾ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​അ​യി​ല്ലെ​ന്നാ​യി​രു​ന്നു​ ​ചെ​ന്നി​ത്ത​ല​യു​ടെ​ ​പ്ര​തി​ക​ര​ണം.​ ​കെ​-​റെ​യി​ൽ​ ​ക​ല്ലി​ട​ൽ​ ​നി​റു​ത്തി​വ​ച്ച​ ​സ​ർ​ക്കാ​രി​ന് ​ജ​ന​രോ​ഷം​ ​ഭ​യ​ന്ന് ​പ​ദ്ധ​തി​ ​ത​ന്നെ​ ​വേ​ണ്ടെ​ന്ന് ​വ​യ്ക്കേ​ണ്ടി​ ​വ​രും.​ ​ജ​ന​വി​കാ​ര​ത്തെ​ ​മ​റ​ന്ന് ​ഒ​രു​ ​സ​ർ​ക്കാ​രി​നും​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന​തി​ന് ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​റ​വ​ന്യു​വ​കു​പ്പി​ന്റെ​ ​ഉ​ത്ത​ര​വെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

 ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കെ​-​റെ​യി​ൽ​ ​വേ​ണ്ടെ​ന്നു​വ​യ്ക്കും​:​ ​മ​ന്ത്രിഗോ​വി​ന്ദൻ

കെ​-​റെ​യി​ൽ​ ​കാ​ര​ണം​ ​ആ​രു​ടെ​യും​ ​ജീ​വി​തം​ ​ത​ക​രി​ല്ലെ​ന്നും​ ​അ​ങ്ങ​നെ​യാ​യാ​ൽ​ ​ഡി.​പി.​ആ​റി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ക​യോ​ ​പ​ദ്ധ​തി​ ​വേ​ണ്ടെ​ന്നു​ ​വ​യ്ക്കു​ക​യോ​ ​ചെ​യ്യു​മെ​ന്നും​ ​മ​ന്ത്രി​ ​എം.​വി​ ​ഗോ​വി​ന്ദ​ൻ.​ ​ഇ​പ്പോ​ൾ​ ​കെ​-​റെ​യി​ലി​നും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​ആ​സൂ​ത്രി​ത​ ​അ​ക്ര​മ​വും​ ​മാ​ദ്ധ്യ​മ​ ​വി​ചാ​ര​ണ​യും​ ​ന​ട​ത്തി​ ​ജ​ന​ങ്ങ​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്.​ ​ഒ​രാ​ളു​ടെ​യും​ ​പ്ര​യാ​സം​ ​സ​ർ​ക്കാ​ർ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കി​ല്ല.​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ഉ​യ​ർ​ത്തു​ന്ന​തും​ ​പ​രി​ഗ​ണി​ക്കും.​ ​അ​ടു​ത്ത​ 50​ ​വ​ർ​ഷം​ ​മു​ന്നി​ൽ​ ​ക​ണ്ടു​ള്ള​ ​വ​ള​ർ​ച്ച​ ​ല​ക്ഷ്യ​മി​ടു​ന്ന​ ​കെ​-​റെ​യി​ൽ​ ​പ​ദ്ധ​തി​ ​കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​ജീ​വി​ത​ത്തി​ൽ​ ​സ​മൂ​ല​മാ​യ​ ​മാ​റ്റം​ ​കൊ​ണ്ടു​വ​രു​മെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​കു​ടും​ബ​ശ്രീ​ ​ര​ജ​ത​ ​ജൂ​ബി​ലി​ ​ആ​ഘോ​ഷ​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​യി​രു​ന്നു​ ​മ​ന്ത്രി​യു​ടെ​ ​പ​രാ​മ​ർ​ശം.