
മൂവാറ്റുപുഴ: അർബൻ ബാങ്ക് ചെയർമാനായി സി.പി.എം ഏരിയ സെന്റർ അംഗം സി.കെ. സോമൻ ചുമതലയേറ്റു. കഴിഞ്ഞ 12 വർഷമായി ബാങ്ക് ഡയറക്ടറായ ഇദ്ദേഹം സി.ഐ.ടി.യു ഏരിയ സെക്രട്ടറിയാണ്.
ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ലോക്കൽ സെക്രട്ടറി പി. എം ഇബ്രാഹിം, ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് യു. ആർ. ബാബു, ആയവന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ കടക്കോട്, ബാങ്ക് ഡയക്ടർമാർ, സഹകരണ സംഘം ജീവനക്കാർ എന്നിവർ പങ്കെടുത്തു.