വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ളാം ഹയർ സെക്കൻഡറി സ്‌കൂളിൽ കളിത്തട്ട് ആർട്‌സ് ക്ലബ് സംഘടിപ്പിച്ച നാടക, സിനിമാ അഭിനയ പരിശീലന ക്യാമ്പ് (മാജിക് ലാമ്പ്) സിനിമ സംവിധയകൻ രാജേഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഡോ. വി. എം. അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു.
ക്യാമ്പ് ഡയറക്ടർ ആദർശ്കുമാർ അണിയൽ, വൈസ് പ്രിൻസിപ്പൽ വി.കെ. നിസാർ, പി.ടി.എ വൈസ് പ്രസിഡന്റ് ശേഖിക എന്നിവർ പ്രസംഗിച്ചു. സുനിൽ ജി.വക്കം ക്ളാസെടുത്തു. വെള്ളിയാഴ്ച്ച സമാപിക്കും. നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.