
പെരുമ്പാവൂർ: എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 1.110 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. അസാം സ്വദേശി സോയ്ദുർ റഹ്മാനാണ് (22) പിടിയിലായത്. നാട്ടിൽനിന്ന് കൊണ്ടുവരുന്ന കഞ്ചാവ് അന്യസംസ്ഥാനക്കാർക്ക് വില്പന നടത്തുന്നതാണ് ഇയാളുടെ രീതി. വില്പനക്കായി മറ്റൊരാൾക്ക് കഞ്ചാവ് കൊടുക്കാൻ പട്ടാൽഭാഗത്ത് നിൽക്കുന്നതിനിടെയാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്‌പെക്ടർ എം. മഹേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ജെ. റെജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ജെ. പത്മ ഗിരീശ്, ടി.എൽ. ഗോപാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.