പെരുമ്പാവൂർ: കെ.എസ്.ഇ.ബിയുടെ റയോൺപുരം സബ് സ്റ്റേഷനിലെ എച്ച്.ടി.എ.പി.സി (ഹൈടെൻഷൻ എയർടെൽ പഞ്ച്ഡ് കേബിൾ) കേബിളിന് ഇന്നലെ വൈകിട്ട് 5 മണിയോടെ തീ പിടിച്ചു. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി.

പെരുമ്പാവൂർ ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എ.എച്ച്.അസൈനാരുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ പി.കെ.അനിൽ, പി.പി.ഷംജു, കെ.സുധീർ, മണികണ്ഠൻ, പി.ബി.ഷെബി മോൻ എന്നിവർ ചേർന്നാണ് തീ അണച്ചത്. തീ പിടിത്തം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സബ്സ്റ്റേഷനിലെ വൈദ്യുതി ഓഫ് ചെയ്തിരുന്നു.