പറവൂർ: രക്താദിമർദ്ദം മൂലമുണ്ടാകുന്ന സങ്കീർണതകൾക്കെതിരെ ബോധവത്കരണം ലക്ഷ്യമിട്ട് എച്ച്.ഫോർ.എച്ച് രക്താതിമർദ്ദ ദിനാചരണം സംഘടിപ്പിച്ചു. തത്തപ്പിള്ളി യൂണിറ്റും ശ്രീനാരായണ വായനശാലയും ജവഹർ ആർട്ട്സ് ക്ലബ്ബ് ആൻ‌ഡ് ലൈബ്രറിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എച്ച്.ഫോർ.എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. സുലൈഖ അനീഷ് അദ്ധ്യക്ഷത വഹിച്ചു. പി.എസ്. ശശി, എം.കെ. ശശി, ഷെർളി സദാനന്ദൻ, കെ.ജി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.