crime

മൂവാറ്റുപുഴ: കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. ഈസ്റ്റ് മാറാടി ഒഴുകയിൽ ഷെഫിനെയാണ് (29) 10 ഗ്രാം കഞ്ചാവുമായി മൂവാറ്റുപുഴ എക്‌സൈസ് സംഘം പിടികൂടിയത്. മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് നിന്നുമാണ് എക്‌സൈസ് സംഘം പരിശോധനക്കിടെ ഷെഫിനെ പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് വിൽപ്പനക്കെതിരെ പരിശോധന ഊർജ്ജിതമാക്കിയതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.