കളമശേരി: യൂണിവേഴ്‌സിറ്റി പെൻഷനേഴ്സ് ഫോറം കേരളയുടെ കുസാറ്റ് യൂണിറ്റ് ഓഫീസ് തുറന്നു. കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ.എസ്.ഹരികുമാർ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഡോ.കെ ഷറഫുദ്ദീൻ, അഡ്വ. കെ മോഹനചന്ദ്രൻ, സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, സി.യു.ഇ.എ പ്രസിഡന്റ് എ.എസ്.സിനേഷ്, സെക്രട്ടറി പി.കെ.പത്മകുമാർ എന്നിവർ സംസാരിച്ചു.