മരട്: നെട്ടൂർ ഐ.എൻ.ടി.യു.സി ജംഗ്ഷന് സമീപമുള്ള അണ്ടർപാസിൽ മാലിന്യം തള്ളിയ ഡോക്ടറെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. 23-ാം ഡിവിഷൻ കൗൺസിലർ എ.കെ.അഫ്സലിന്റെയും നഗരസഭ ജെ.എച്ച്.ഐയുടെയും നേതൃത്വത്തിൽ നിരീക്ഷണം നടത്തുന്ന സമയത്താണ് രാത്രി എട്ടരയോടെ ഡോക്ടർ മാലിന്യം തള്ളാൻ എത്തിയത്. തർക്കത്തെ തുടർന്ന് കൗൺസിലർ പൊലീസിൽ അറിയിക്കുകയും പൊലീസ് വന്ന് ഡോക്ടറേയും വാഹനവും കൊണ്ടു പോവുകയും ചെയ്തു. നെട്ടൂരിൽ വാടകയ്ക്ക് താമസിക്കുന്ന തൊടുപുഴ സ്വദേശിയായ ഡോക്ടർ നെട്ടൂരിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.