ആലുവ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എ.ഐ.സി.ടി.ഇയുടെയും സഹകരണത്തോടെ ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നോവേഷൻ കൗൺസിലിന്റെ (ഐ.ഐ.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇന്നോവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് എക്‌സ്‌പോഷർ ദ്വിദിന പരിശീലനം ഹൈക്കോടതി ട്രേഡ്മാർക്ക് അറ്റോർണി അഡ്വ. ബിനീഷ് മാത്യു ഉദ്ഘാടനം ചെയ്തു.
ആദിശങ്കര എൻജിനീയറിംഗ് കോളേജ് ഐ.ബി ഡബ്ല്യു ആൻഡ് ഐ.ഇ.ഡി.സി നോഡൽ ഓഫീസർ അജയ് ബേസിൽ വർഗീസ്, സെക്കൻഡ് ഇന്നിംഗ്‌സ് ചീഫ് ലീഗൽ ഓഫീസർ അഡ്വ. ബിന്ദു ശങ്കരപ്പിള്ള, കേരള സ്റ്റാർട്ട് അപ്പ് ടെക്‌നിക്കൽ ഓഫീസർ വിശാൽ ബി. കദം എന്നിവർ ക്ലാസെടുത്തു. കേരളത്തിൽനിന്ന് മെൻറ്റർ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് കോളേജുകളിൽ എക ആർട്‌സ് ആൻഡ് സയൻസ് കോളേജാണ് സെന്റ് സേവ്യേഴ്‌സ് കോളേജ്.