ആലുവ: ചുണങ്ങംവേലി ചാരിറ്റി ഫൗണ്ടേഷനും (സി.സി.എഫ്) ഡോ. ടോണി ഫെർണാണ്ടസ് ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധനയും സൗജന്യ തിമിരശസ്ത്രക്രിയാ ക്യാമ്പും 22ന് കീഴ്മാട് സൊസൈറ്റിപ്പടി വായനശാലാ ഹാളിൽ നടത്തും. രാവിലെ ഒമ്പതിന് ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം ചെയ്യും. ഫൗണ്ടഷൻ പ്രസിഡന്റ് പ്രിൻസ് വെള്ളറക്കൽ അദ്ധ്യക്ഷത വഹിക്കും. ഡോ. ടോണി ഫെർണാണ്ടസ് മുഖ്യാതിഥിയായിരിക്കും. കീഴ്മാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വാർഡ് മെമ്പർമാരായ സ്‌നേഹ മോഹനൻ, എൽസി ജോസഫ്, സാജു മത്തായി, ഡോ. ലിറ്റ ജോർജ്,ജോബി ജോസ്, ഷാജി ജോസഫ്, എന്നിവർ സംസാരിക്കും. ഫോൺ: 7306369807.