b

കുറുപ്പംപടി: കൂവപ്പടി ബ്ലോക്കിൽ വജ്രജൂബിലി ഫെലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മോളി തോമസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പരിധിക്കുള്ളിൽ പ്രായഭേദമന്യേ എല്ലാവർക്കും സൗജന്യമായി കലാ പരിശീലനത്തിന് ഫെലോഷിപ്പ് പ്രോഗ്രാമിന് കീഴിൽ അവസരം ഉണ്ടായിരിക്കും.മുടിയേറ്റ്,കഥകളി ശിൽപ്പകല,ചിത്രരചന, ഡ്രാമ, എന്നിവയിലാണ് പരിശീലനം. കലാമണ്ഡലം പ്രജിത്ത്,എൻ.എം.സലിം,അനു അബിഷ്, സി.ജെ. ബാബു, എം.കെ. രാജേഷ്, പി.ആർ. നാരായണൻ നായർ, ഡെയ്സി ജെയിംസ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ്, അംബിക മുരളിധരൻ, ഷോജ റോയ്, എ.ടി. അജിത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.വി. റഹീമ എന്നിവർ ആശംസകൾ നേർന്നു.