
കൊച്ചി: മെട്രോ ട്രാക്കിന് സമീപം ബിസിനസ് ചെയ്യുന്നവർക്ക് അതിന്റെ നേട്ടം ലഭിക്കാനായി പുതിയ വിപണന പ്ലാനുകളുമായി കൊച്ചി മെട്രോ. മെട്രോ ട്രാക്കിന് മൂന്നു കിലോമീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് ആകർഷകമായ നിരക്കിലുള്ള പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാപനങ്ങൾക്ക് അവരുടെ ഉത്പന്നങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും യാത്രക്കാരെ അറിയിക്കാൻ മെട്രോയിൽ ലഭ്യമായ വൈവിദ്ധ്യമാർന്ന പ്രചാരണ ഉപാധികൾ തിരഞ്ഞെടുക്കാം. സ്റ്റേഷൻ അനൗൺസ്മെന്റ്, ട്രെയിനിനുള്ളിലെ അനൗൺസ്മെന്റ്, തുടങ്ങിയവ ഒരുമിച്ചോ ഓരോന്നോ ആയി പ്രയോജനപ്പെടുത്താം. 18004250355. 9999391592