കുറുപ്പംപടി: പട്ടികജാതി വികസന വകുപ്പിനു കീഴിൽ പെരുമ്പാവൂർ നഗരസഭയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ-മെട്രിക് ഹോസ്റ്റലിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ നിലവിലുള്ള15 ഒഴിവുകളിലേക്കാണ് പ്രവേശനം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും 25ന് മുമ്പായി കൂവപ്പടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 8547630088.