കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദൾ(ആർ.ജെ.ഡി) യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനെ പിന്തുണയ്ക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുങ്കര, ജനറൽ സെക്രട്ടറി ജോർജ് ജോസഫ്, ജില്ലാ പ്രസിഡന്റ് ബിജു തേരാട്ടിൽ, എ.ജെ.ഷൈലജ, ചേലക്കര മുഹമ്മദ്, യൂസഫ് മടവൂർ, സുഭാഷ് കാഞ്ഞിരത്തിങ്കൽ, ചന്ദ്രൻ തുക്കണാറത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, കൺവീനർ ഷിബു തെക്കുംപുറം എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.